പാ​ലി​യേ​റ്റീ​വ് നഴ്സി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ
Friday, June 4, 2021 11:14 PM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ പാ​ലി​യേ​റ്റീ​വ് നഴ്സി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ പു​തി​യ നി​യ​മ​ന ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. പാ​ലി​യേ​റ്റീ​വ് നേ​ഴ്സി​നെ പി​രി​ച്ചു വി​ട്ട ന​ട​പ​ടി സം​ഘ​ർ​ഷ​ത്തി​നും എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി വെ​ച്ചി​രു​ന്നു.
ഇ​ന്‍റ​ർ​വ്യു ന​ട​ത്തി നി​യ​മ​നം ന​ട​ന്നി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ നേ​ഴ്സി​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തേ​ക്കാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഇ​തോ​ടെ പി​രി​ച്ചു​വി​ട്ട നേ​ഴ്സ് സീ​ന ജോ​ർ​ജി​ന് ജോ​ലി​യി​ൽ തു​ട​രാം. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 നാ​ണ് നി​ല​വി​ലെ നേ​ഴ്സി​നെ പി​രി​ച്ചു വി​ട്ട് പു​തി​യ നി​യ​മ​ന​ത്തി​നാ​യി ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യ​ത്. ആ ​ഇ​ന്‍റ​ർ​വ്യു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്ണ്‍ ക​മ​റു​ന്നി​സ​യ്ക്ക് കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കേ​സും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​യ​മ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കാ​നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വെ​ച്ച​താ​യാ​ണ് വി​വ​രം.