ക്ഷീ​ര വി​ക​സ​നം: ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, June 4, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2021-22 വാ​ർ​ഷ​ത്തെ മി​ൽ​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കി​ടാ​രി/ പ​ശു​ക്ക​ളെ വാ​ങ്ങി ചെ​റു​കി​ട, ഇ​ട​ത്ത​രം ഡ​യ​റി ഫാ​മു​ക​ൾ തു​ട​ങ്ങു​ന്ന​തി​നും അ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മ്മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കും.
ക്ഷീ​ര വി​ക​സ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ​യോ​ഗ്യാ​സ്, ആ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, ധാ​തു​ല​വ​ണ​മി​ശ്രി​ത വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ്.
താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ത്തേ​രി (04936 222905), ക​ൽ​പ്പ​റ്റ (04936 206770), മാ​ന​ന്ത​വാ​ടി (04935 244093), പ​ന​മ​രം (04935 220002) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര വി​ക​സ​ന സേ​വ​ന യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ലോ അ​താ​ത് ക്ഷീ​ര സം​ഘ​ങ്ങ​ളി​ലോ 22 ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.