ബ​ത്തേ​രി ന​ഗ​ര​ത്തെ മാ​തൃ​ക​യാ​ക്കാ​ൻ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Friday, June 4, 2021 11:14 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലീ​ൻ​സി​റ്റി​യും ഗ്രീ​ൻ​സി​റ്റി​യു​മാ​യ ബ​ത്തേ​രി ന​ഗ​ര​ത്തെ മാ​തൃ​ക​യാ​ക്കാ​ൻ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ന​ഗ​ര​ത്തി​ലെ വൃ​ത്തി​യെ​കു​റി​ച്ചും പൂ​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തെ​കു​റി​ച്ചും പ​ഠി​ക്കു​ന്ന​തി​നും മാ​തൃ​ക​യാ​ക്കു​ന്ന​തി​നും ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​സ​ഭ സ​ന്ദ​ർ​ശി​ച്ചു.
ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ ര​മേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ സി.​കെ സ​ഹേ​ദേ​വ​ൻ, കെ.​റ​ഷീ​ദ്, ടോം ​ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​മീ​ർ മ​ഠ​ത്തി​ൽ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ്, ബി​ഡി​ഒ അ​ബു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.