കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 272 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 55 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 ആണ്. 258 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
എടവക 40, മേപ്പാടി 22, നൂൽപ്പുഴ, വെള്ളമുണ്ട 20 വീതം, കൽപ്പറ്റ, ബത്തേരി, പൂതാടി 12 വീതം, തൊണ്ടർനാട്, തവിഞ്ഞാൽ, പനമരം 11 വീതം, മാനന്തവാടി, കോട്ടത്തറ 10 വീതം, പുൽപ്പള്ളി, വൈത്തിരി ഒന്പത് വീതം, തിരുനെല്ലി, വെങ്ങപ്പള്ളി, മുട്ടിൽ, മൂപ്പൈനാട് ഏഴ് വീതം, മീനങ്ങാടി ആറ്, പടിഞ്ഞാറത്തറ നാല്, അന്പലവയൽ, നെേ·നി, തരിയോട് മൂന്ന് വീതം, കണിയാന്പറ്റ സ്വദേശികളായ രണ്ട് പേരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 11 പേരും കർണാടകയിൽ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.
പടിഞ്ഞാറത്തറ ആറ്, ബത്തേരി, തിരുനെല്ലി അഞ്ച് വീതം, കൽപ്പറ്റ, തവിഞ്ഞാൽ നാല് വീതം, പുൽപ്പള്ളി, തരിയോട് മൂന്നു വീതം, മാനന്തവാടി, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയി ലായിരുന്ന 21 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.