ഡാ​മു​ക​ളെ അ​റി​യാം: കൈ​പു​സ്ത​ക​വു​മാ​യി കെഎ​സ്ഇ​ബി
Friday, June 4, 2021 11:13 PM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​തി ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും ജ​ല​സം​ഭ​ര​ണി​ക​ളു​ടെ​യും സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ കൈ​പു​സ്ത​കം പു​റ​ത്തി​റ​ങ്ങി.
ജ​ല സം​ഭ​ര​ണി​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി, സു​ര​ക്ഷി​ത​ത്വം, ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളും, റൂ​ൾ ക​ർ​വു​ക​ൾ, അ​ടി​യ​ന്ത​ര ക​ർ​മ്മ പ​ദ്ധ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം 1924, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള​ള വ​സ്തു​ത​ക​ളും പ്ര​തി​പാ​ദി​ക്കു​ന്ന കൈ​പു​സ്ത​കം കെഎ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലു​ള​ള ഡാം ​സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് ത​യ്യാ​റാ​ക്കി​യ​ത്.
ജി​ല്ല​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യ കൈ​പു​സ്ത​കം ത​രി​യോ​ട് ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​മ​നോ​ഹ​ര​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള​ള​യ്ക്ക് ന​ൽ​കി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷാ​മി​ൽ സെ​ബാ​സ്റ്റ്യ​ൻ, സ​ബ് എ​ൻ​ജി​നീ​യ​ർ കെ. ​അ​നി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.