ദി​ശാ​ബോ​ധ​മു​ള്ള ബ​ജ​റ്റ്: കെ.​ജെ. ദേ​വ​സ്യ
Friday, June 4, 2021 11:13 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി ല​ക്ഷ്യം​വ​ച്ചും സ​ർ​വ​ത​ല സ്പ​ർ​ശി​യും ദി​ശാ​ബോ​ധ​വു​മു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു.
ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന​യു​ണ്ട്. വി​ക​സ​ന​രം​ഗ​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ജ​ന​ങ്ങ​ളോ​ടു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ബ​ജ​റ്റി​ൽ പ്ര​ക​ട​മാ​ണെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

പു​ൽ​പ്പ​ള്ളി: അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന കീ​ട​നാ​ശി​നി​ക​ൾ നി​റ​ഞ്ഞ പ​ഴം പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഓ​രോ വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
വ​യ​നാ​ട് സി​റ്റി​ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ​യും തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബെ​ന്നി മാ​ത്യു നി​ർ​വ​ഹി​ച്ചു. വി.​കെ. ജോ​ർ​ല, എം.​ബി. ബാ​ബു, ലി​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.