വ​യ​നാ​ടി​നെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച ബ​ജ​റ്റ്: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Friday, June 4, 2021 11:13 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​നെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. വ​യ​നാ​ട് പോ​ലു​ള്ള കാ​ർ​ഷി​ക​ജി​ല്ല​ക​ളി​ൽ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്താ​ൻ ഈ ​സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല. വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യെ​യും ഈ ​ബ​ജ​റ്റ് അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളൊ​ന്നാ​കെ ഉ​റ്റു​നോ​ക്കി​യി​രു​ന്ന വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ഒ​ന്നും നീ​ക്കി​വെ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
വി​ക​സ​ന​ത്തി​നാ​യി
യാ​തൊ​ന്നും ബ​ജ​റ്റി​ലി​ല്ല:
ജോ​ണി പാ​റ്റാ​നി
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​നാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും ബ​ജ​റ്റി​ലി​ല്ലെ​ന്നു ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി പ​റ​ഞ്ഞു. വ​യ​നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന​പ്പെ​ട്ട​തും മു​ൻ​കാ​ല പ​ദ്ധ​തി​ക​ളു​മാ​യ ന​ഞ്ച​ങ്കോ​ട് റെ​യി​ൽ​വേ ലൈ​ൻ, ദേ​ശീ​യ​പാ​ത 766ലെ ​ചി​ക്കി​ബ​ർ​ഗി മേ​ൽ​പാ​ലം തു​ട​ങ്ങി​യ​വ ഒ​ന്നും ത​ന്നെ തൊ​ട്ടു നോ​ക്കി​യി​ട്ടി​ല്ലാ​ത്ത ബ​ജ​റ്റ് ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം തീ​ർ​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ മേ​ൽ പു​തി​യ നി​കു​തി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ത്ത​ത് ആ​ശ്വാ​സ​ക​ര​മെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് യാ​തൊ​രു നീ​ക്കി​യി​രി​പ്പു​മി​ല്ല. ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ തു​ക ഉ​ൾ​കൊ​ള്ളി​ച്ച തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന ബ​ജ​റ്റ്
ക​ർ​ഷ​ക​രെ തീ​ർ​ത്തും
നി​രാ​ശ​പ്പെ​ടു​ത്തി: കി​സാ​ൻ കോ​ണ്‍​ഗ്ര​സ്
പു​ൽ​പ്പ​ള്ളി: ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. തോ​ട്ടം മേ​ഖ​ല​യി​ൽ ചെ​റി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ചെ​റു​കി​ട, നാ​മ​മാ​ത്ര, ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കു​ക​യോ തു​ക നീ​ക്കി​വെ​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ളി​ല്ല. ക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, വി.​ടി. തോ​മ​സ്, ടോ​മി തേ​ക്കു​മ​ല, പി.​എം. ബെ​ന്നി, ബാ​ബു പ​ന്നി​ക്കു​ഴി, വി​ജ​യ​ൻ തോ​പ്രാം​കു​ടി, കെ. ​ജെ. ജോ​ണ്‍, ജോ​ണ്‍​സ​ണ്‍ ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​യ​നാ​ടി​നെ വീ​ണ്ടും
വ​ഞ്ചി​ച്ചു: പി.​പി. ആ​ലി
ക​ൽ​പ്പ​റ്റ: ഇ​ട​തു സ​ർ​ക്കാ​റി​ന്‍റെ പു​തു​ക്കി​യ ബ​ജ​റ്റി​ലും ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വ​യ​നാ​ട​ൻ ജ​ന​ത​യെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ച​താ​യി കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ​മാ​യ പി.​പി. ആ​ലി പ​റ​ഞ്ഞു. സ​മ​സ്ത മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വ​യ​നാ​ടി​ന് ആ​ശ്വാ​സം പ​ക​രാ​ൻ ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ച പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ചി​കി​ത്സാ രം​ഗ​ത്തെ പ​രാ​ധീ​ന​ത​ക​ളും ടി. ​സി​ദീ​ഖ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ധ​ന​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും സ​ർ​ക്കാ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്. ബ​ദ​ൽ റോ​ഡു​ക​ൾ, വ​യ​നാ​ട് പാ​ക്കേ​ജ്, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ട്ട​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് പു​തു​ക്കി​യ ബ​ജ​റ്റി​ലും തെ​ളി​ഞ്ഞ​ത്. ഭ​ര​ണ​ത​ല​ത്തി​ലെ ധൂ​ർ​ത്ത് അ​ല്ലാ​തെ ജ​ന​പ​ക്ഷ വി​ക​സ​ന ന​യ​ങ്ങ​ൾ ഒ​ന്നും പു​തി​യ ബ​ജ​റ്റി​ൽ കാ​ണാ​നി​ല്ലെ​ന്നും പി.​പി. ആ​ലി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.