സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Friday, June 4, 2021 11:13 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​ക്കാ​രും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​ക്ട​റി ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന് പ​ഴേ​രി​യി​ൽ എ​ന്‍റെ ഗ്രാ​മം പ​ഴേ​രി കൂ​ട്ടാ​യ്മ​യും ടീം ​മി​ഷ​ൻ ബ​ത്തേ​രി​യു​മാ​യി സ​ഹ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​ക്സി​ജ​ൻ ടെ​ക്നീഷന്‍റെ ഒ​ഴി​വ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലേ​ക്ക് ടെ​ക്നീഷന്‍റെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്പ​തി​ന് ഫോ​ണ്‍ മു​ഖേ​ന ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. ഫോ​ണ്‍ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ thqhsbyhr @gmail.comഎ​ന്ന അ​ഡ്ര​സി​ൽ ഏഴിന് ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.