അ​ക്കാ​ദ​മി​ക് വെ​ബി​നാ​ർ ഇ​ന്ന്
Friday, June 4, 2021 11:13 PM IST
മു​ട്ടി​ൽ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ബ്യു​എം​ഒ കോ​ള​ജ് അ​റ​ബി​ക് വി​ഭാ​ഗം അ​റ​ബി സാ​ഹി​ത്യ​വും പ​രി​സ്ഥി​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി​ക് വെ​ബി​നാ​ർ ഇ​ന്ന് രാ​വി​ലെ 10 ന് ​സൂം പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ക്കും.
പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​റ​ബി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ജ്മു​ദ്ധീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ലാ​സി​ക്ക​ൽ അ​റ​ബി സാ​ഹി​ത്യ​ത്തി​ലെ പാ​രി​സ്ഥി​തി​ക ദ​ർ​ശ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സൈ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് ഗ​സ്‌​സാ​ലി​യും ആ​ധു​നി​ക അ​റ​ബി സാ​ഹി​ത്യ​വും പാ​രി​സ്ഥി​തി​ക പ്ര​മേ​യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​സ​മീ​ർ പ്ര​ബ​ന്ധ​ങ്ങ​ള​വ​ത​രി​പ്പി​ക്കും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മു​ഹ​മ്മ​ദ് ഫ​രീ​ദ്, ശൈ​ല, ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ്, ഡ​ബ്യു​എം​ഒ ജോ. ​സെ​ക്ര​ട്ട​റി മാ​യി​ൻ മ​ണി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.