ജീ​വ​ൻ​ര​ക്ഷ: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​നം
Friday, June 4, 2021 11:13 PM IST
ക​ൽ​പ്പ​റ്റ: വ​ന​ത്തി​നു​ള​ളി​ൽ നി​ന്നും പാ​ന്പു​ക​ടി​യേ​റ്റ ആ​ദി​വാ​സി ബാ​ല​നെ യ​ഥാ​സ​മ​യം ചി​കി​ൽ​സ ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള​ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ അ​ഭി​ന​ന്ദ​നം. വ​യ​നാ​ട് ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക​യ്ക്ക് അ​യ​ച്ച പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലാ​ണ് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ രാ​ഹു​ൽ ഗാ​ന്ധി പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ദി​വാ​സി ബാ​ല​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത് ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​ഫാ​ത്തി​മ ത​സ്നീം അ​ട​ക്ക​മു​ള​ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ആ​ശു​പ​ത്രി​ക​ൾ ത​മ്മി​ലു​ള​ള എ​കോ​പ​ന​വും പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു.
പൊ​തു​ജ​ന​ങ്ങ​ളെ നി​സ്വ​ർ​ത്ഥ​മാ​യി സേ​വി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ ശ​ക്തി. പൊ​തു​ജ​ന​ങ്ങ​ളോ​ടും രോ​ഗി​ക​ളോ​ടു​മു​ള​ള ഈ ​ക​രു​ത​ൽ തു​ട​ർ​ന്നും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.