മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന​ത് സ്വാ​ഗ​താ​ർ​ഹം
Friday, June 4, 2021 11:13 PM IST
മാ​ന​ന്ത​വാ​ടി: ടൗ​ണി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന നി​ർ​ദ്ദി​ഷ്ട മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യെ അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ പ്ര​സം​ഗി​ച്ചു. പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, എം.​വി. സു​രേ​ന്ദ്ര​ൻ, സി.​കെ. സു​ജി​ത്, കെ.​എ​ക്സ്. ജോ​ർ​ജ്, ശി​ഹാ​ബു​ദ്ദീ​ൻ, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍, ഇ.​എ. നാ​സ​ർ, ഷാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ
ന​ൽ​കി
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ​പി​എ​സ്ടി​എ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി 500 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ന​ൽ​കി. വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി​ച്ച 50 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള​ള ഏ​റ്റു​വാ​ങ്ങി. കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍, സെ​ക്ര​ട്ട​റി എം.​എം. ഉ​ല​ഹ​ന്നാ​ൻ, സി.​എം. അ​ബ്ദു​ൾ സ​ലാം, സു​രേ​ഷ് ബാ​ബു വാ​ളാ​ൽ, എം. ​സു​നി​ൽ​കു​മാ​ർ, എം.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.