പ​രി​സ്ഥി​തി ദി​നം: ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം തു​ട​ങ്ങി
Friday, June 4, 2021 11:13 PM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​ശു​ചീ​ക​ര​ണ​ത്തി​നും 28 വാ​ർ​ഡു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ന് തു​ട​ക്ക​മാ​വും. നാ​ളെ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ലും അ​യ​ൽ​ക്കൂ​ട്ട ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യി ശു​ചീ​ക​ര​ണ​വും ഫ​ല​വൃ​ക്ഷ​തൈ ന​ട​ലും ന​ട​ക്കും. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണ​വും മ​രം ന​ട​ലും ന​ട​പ്പാ​ക്കു​ന്ന​ത്. ക്ലീ​ൻ ക​ൽ​പ്പ​റ്റ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 8.30 ന് ​ട്രാ​ഫി​ക് ജം​ഗ്നി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ​ന്നാം​ഘ​ട്ട​മാ​യി നേ​ര​ത്തെ ഓ​ട​ക​ളും തോ​ടു​ക​ളും വെ​ള്ള​ക്കെ​ട്ട് സ്ഥ​ല​ങ്ങ​ളും വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം പൊ​തു​സ്ഥ​ല​ങ്ങ​ളും വ​ഴി​യോ​ര​ങ്ങ​ളും ര​ണ്ടാം ദി​വ​സം വീ​ടും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​ര​ണം ന​ട​ത്തും. കൂ​ടാ​തെ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ വെ​ച്ച് പി​ടി​പ്പി​ക്കും.
ഫ​ല​വൃ​തൈ​ക​ളു​ടെ വി​ത​ര​ണം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി വൈ​ത്തി​രി താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ എ.​പി. ശി​വ​ദാ​സ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​അ​ജി​ത, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. ശി​വ​രാ​മ​ൻ, എ.​പി. മു​സ്ത​ഫ, കൗ​ണ്‍​സി​ല​ർ പി. ​അ​ബ്ദു​ല്ല(​കു​ഞ്ഞു​ട്ടി), മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.