തൊ​ണ്ട​ർ​നാ​ട് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നു
Sunday, May 16, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ൽ എ​റ്റ​വും ഉ​യ​ർ​ന്ന ടി​പി​ആ​ർ-38.46 രേ​ഖ​പ്പെ​ടു​ത്തി​യ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 30.08 ആ​ണ് നി​ര​ക്ക്. ജി​ല്ല​യി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ മാ​ന​ന്ത​വാ​ടി-24.61, ബ​ത്തേ​രി-22.5, ക​ൽ​പ്പ​റ്റ-21.97 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി ടി​പി​ആ​ർ.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ത് ത​വി​ഞ്ഞാ​ൽ-22.26, തി​രു​നെ​ല്ലി-15.36, എ​ട​വ​ക-26.66, വെ​ള്ള​മു​ണ്ട-33.5, പ​ടി​ഞ്ഞാ​റ​ത്ത​റ-22.96, കോ​ട്ട​ത്ത​റ-25.43, ത​രി​യോ​ട്-23.53, പ​ന​മ​രം-30.39, പു​ൽ​പ്പ​ള്ളി-14.17, മു​ള്ള​ൻ​കൊ​ല്ലി-27.14, പൂ​താ​ടി-18.81, ക​ണി​യാ​ന്പ​റ്റ-21.58, മീ​ന​ങ്ങാ​ടി-23.42, മു​ട്ടി​ൽ-27.26, വെ​ങ്ങ​പ്പ​ള്ളി-22.36, പൊ​ഴു​ത​ന-23.32, വൈ​ത്തി​രി-16, മേ​പ്പാ​ടി-23.63, മൂ​പ്പൈ​നാ​ട്-26.01, അ​ന്പ​ല​വ​യ​ൽ-25.96, നെ​ൻ​മേ​നി-31.14, നൂ​ൽ​പ്പു​ഴ-23.16 എ​ന്നി​ങ്ങ​നെ​യാ​ണ്.

ജി​ല്ല​യി​ലെ 12 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള 1,067 കി​ട​ക്ക​ക​ളി​ൽ 691 എ​ണ്ണം ഒ​ഴി​വാ​ണ്. ആ​കെ​യു​ള്ള 116 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 69 എ​ണ്ണ​മാ​ണ് ഉ​പ​യോ​ഗ​ത്തി​ൽ. 44 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 15 എ​ണ്ണ​മാ​ണ് ഒ​ഴി​വ്. 142 രോ​ഗി​ക​ളാ​ണ് ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഏ​ഴ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലെ 800 കി​ട​ക്ക​ക​ളി​ൽ 277 എ​ണ്ണം ഒ​ഴി​കെ​യു​ള്ള​വ ഉ​പ​യോ​ഗ​ത്തി​ലാ​ണ്. മൂ​ന്നു സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലെ 235 കി​ട​ക്ക​ക​ളി​ൽ 149 എ​ണ്ണം ഒ​ഴി​വാ​ണ്.