വ​യ​നാ​ട​ൻ തേ​ൻവി​പ​ണി സ​ജീ​വ​മാ​കു​ന്നു
Wednesday, May 12, 2021 11:58 PM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട​ൻ തേ​ൻ വി​പ​ണി സ​ജീ​വ​മാ​കു​ന്നു. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ സാ​ധാ​ര​ണ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ശു​ദ്ധ​മാ​യ വ​യ​നാ​ട​ൻ തേ​നി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ വി​പ​ണി​യാ​ണു​ള്ള​ത്. കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ ഒ​രു തൊ​ഴി​ൽ സം​രം​ഭം എ​ന്ന നി​ല​യി​ലും തേ​ൻ കൃ​ഷി ആ​ക​ർ​ഷ​ക​മാ​വു​ക​യാ​ണ് . വ​യ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​നി​ന് ആ​വ​ശ്യ​ക്കാ​രേ​റ​യാ​ണ്. വ​യ​നാ​ട​ൻ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യ​വും വ​യ​നാ​ട​ൻ തേ​നി​ന് പ്ര​ചാ​രം ന​ൽ​കി.

രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കാ​ത്ത തേ​ൻ ല​ഭി​ക്കാ​ൻ ആ​വ​ശ്യ​ക്കാ​ർ നേ​രി​ട്ട് കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യാ​ണ് വാ​ങ്ങു​ന്ന​ത്. വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വ​യ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​നി​ന് ഗു​ണ​മേ​ൻ​മ കൂ​ടു​ന്ന​തു​കൊ​ണ്ടും വ​യ​നാ​ട​ൻ തേ​നി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന് 20 കൊ​ല്ല​മാ​യി തേ​ൻ കൃ​ഷി​യി​ൽ സ​ജീ​വ​മാ​യ പു​ൽ​പ്പ​ള്ളി കാ​പ്പി​സെ​റ്റി​ലെ ബേ​ബി പ​റ​യു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ട്ട് നാ​നാ​വി​ധ ദു​രി​തം അ​നു​ഭ​വി​ക്കു​ന്പോ​ഴാ​ണ് ലാ​ഭ​ക​ര​മാ​യ തേ​ൻ കൃ​ഷി​യി​ലൂ​ടെ വ​യ​നാ​ട്ടി​ലെ തേ​ൻ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നം അ​ഭി​മാ​ന​ക​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.