കോ​വി​ഡ് പ്ര​തി​രോ​ധം: ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​തു 1,84,637 പേ​ർ
Monday, May 10, 2021 12:09 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ജി​ല്ല​യി​ൽ മ​രു​ന്നു ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​തു 1,84,637 പേ​ർ. ഇ​തി​ൽ 1,74,487 പേ​ർ കോ​വി​ഷീ​ൽ​ഡും 10,150 പേ​ർ കോ​വാ​ക്സി​നു​മാ​ണ് കു​ത്തി​വ​ച്ച​ത്. 62,074 പേ​ർ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. 60,042 പേ​ർ​ക്കു കോ​വി​ഷീ​ൽ​ഡും 2,032 പേ​ർ​ക്കു കോ​വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്.
മാ​ന​ന്ത​വാ​ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലെ 211 കി​ട​ക്ക​ക​ളി​ൽ 148 എ​ണ്ണം ഒ​ഴി​വു​ണ്ട്. മ​റ്റു കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 425 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 200 എ​ണ്ണം ഒ​ഴി​വാ​ണ്. ജി​ല്ല​യി​ലെ ആ​കെ ല​ഭ്യ​മാ​യ 108 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 38 എ​ണ്ണം ഉ​പ​യോ​ഗ​ത്തി​ലാ​ണ്. 48 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 27 എ​ണ്ണം ഒ​ഴി​വു​ണ്ട്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 140 രോ​ഗി​ക​ളാ​ണ് ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള ആ​റ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 556 കി​ട​ക്ക​ക​ളു​ണ്ട്. ഇ​തി​ൽ 202 എ​ണ്ണം ഒ​ഴി​വാ​ണ്. മൂ​ന്ന് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​ള്ള 235 കി​ട​ക്ക​ക​ളി​ൽ 154 എ​ണ്ണം ഒ​ഴി​വാ​ണ്.