തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം: ര​ണ്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു
Wednesday, May 5, 2021 11:51 PM IST
പ​ന​മ​രം: കൂ​ളി​വ​യ​ൽ, എ​ലി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​റ്റം വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്ന തെ​റ്റ​യി​ൽ ന​ബീ​സ(55), പാ​ല് വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന കോ​ദേ​രി​ക്കു​ന്ന് ബാ​ല​കൃ​ഷ്ണ​ൻ(73) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ന​ബീ​സ​യു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​ണ് പ​രി​ക്ക്. ബാ​ല​കൃ​ഷ്ണ​ന്‍റെ കൈ​വി​ര​ൾ ക​ടി​ച്ചു​മു​റി​ച്ചു. ഇ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.