മൊ​ബൈ​ൽ ഷോ​പ്പ് ക​വ​ർ​ച്ച: പ്ര​തി​ക​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ
Monday, May 3, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തി​തു​റ​ന്ന് 17 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും വാ​ച്ചും മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ ക​ൽ​പ്പ​റ്റ ജെ​എ​സ്പി അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് മും​ബൈ​യി​ൽ പി​ടി​കൂ​ടി.
ഏ​പ്രി​ൽ 28 ന് ​പു​ല​ർ​ച്ചെ ക​ൽ​പ്പ​റ്റ​യി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ന്‍റെ പി​റ​കു​വ​ശം ചു​മ​ര് തു​ര​ന്ന് അ​ക​ത്തു​ക​യ​റി 18 ഐ​ഫോ​ണു​ക​ളും വി​ല​കൂ​ടി​യ മ​റ്റു ക​ന്പ​നി​ക​ളു​ടെ പ​തി​നൊ​ന്നോ​ളം മൊ​ബൈ​ലു​ക​ളും വാ​ച്ചും ക​വ​ർ​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്യ​ൻ എ​ന്ന വീ​രേ​ന്ദ്ര നേ​പ്പാ​ളി (21), സൂ​ര​ജ് (19), ഡ​ൽ​ഹി സ്വ​ദേ​ശി മ​ൻ​ജീ​ദ് (20) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
മോ​ഷ​ണം ന​ട​ത്തി​യ മു​ത​ലു​ക​ളു​മാ​യി പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് വ​ഴി ക​ണ്ണൂ​രി​ലെ​ത്തി​യ പ്ര​തി​ക​ൾ ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ണൂ​രി​ൽ വി​റ്റു. തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടു പോ​യി രാ​ത്രി മം​ഗ​ള എ​ക്സ്പ്ര​സി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ മും​ബൈ​യി​ൽ വ​ച്ചാ​ണ് ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജെ​എ​സ്പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള ആ​ർ​പി​എ​ഫ് അം​ഗ​ങ്ങ​ളു​മാ​യു​ള്ള വ്യ​ക്തി ബ​ന്ധം കേ​സി​ന് തു​ണ​യാ​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.
ആ​ർ​പി​എ​ഫി​ലെ കോ​ഴി​ക്കോ​ട് എ​സ്ഐ സു​നി​ൽ, കാ​സ​ർ​ഗോ​ഡ് ആ​ർ​പി​എ​ഫ് എ​സ്ഐ അ​നി​ൽ കു​മാ​ർ, മ​ഡ്ഗാ​വ് ആ​ർ​പി​എ​ഫ് ക്രൈം ​ആ​ൻ​ഡ് ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, ക​ല്യാ​ണ്‍ ആ​ർ​പി​എ​ഫ് എ​സി​പി ഷ​ഹാ​ൻ​ഷാ​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി.
വ​യ​നാ​ട് സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ ഒ​രു വാ​ഹ​ന​ത്തി​ൽ അ​പ്പോ​ൾ ത​ന്നെ മും​ബൈ​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ ജെ​എ​സ്പി അ​ജി​ത് കു​മാ​ർ ഓ​രോ മ​ണി​ക്കൂ​റു​ക​ളി​ലും കേ​സി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ പെ​ട്ടെന്നുത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞു. ക​ൽ​പ്പ​റ്റ സി​ഐ​പി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ പി. ​ജ​യ​ച​ന്ദ്ര​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​പി. അ​ബ്ദു​റ​ഹ്‌മാൻ, കെ.​കെ. വി​പി​ൻ, ഷാ​ലു ഫ്രാ​ൻ​സി​സ്, ക​ൽ​പ്പ​റ്റ എ​സ്ഐ ഷൈ​ജി​ത്ത്, ജ്യോ​തി​രാ​ജ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.