ബ​ത്തേ​രി​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി തു​ട​ങ്ങി
Friday, April 30, 2021 11:26 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ൽ ഇ​ഖ്റ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം തു​ട​ങ്ങി. 50 കി​ട​ക്ക​ക​ളും 10 ഐ​സി​യു കി​ട​ക്ക​ക​ളും നാ​ലു വെ​ന്‍റി​ലേ​റ്റ​റും കേ​ന്ദ്ര​ത്തി​ലു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖം ഉ​ള്ള​വ​ർ​ക്കും രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കും. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യം അ​വ​ർ വി​ല​യി​രു​ത്തി.