അ​നാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട് പോ​ലീ​സ്
Friday, April 30, 2021 11:26 PM IST
കാ​ട്ടി​ക്കു​ളം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ ക​ച്ച​കെ​ട്ടി പോ​ലീ​സ്. കാ​ട്ടി​ക്കു​ളം ടൗ​ണി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി​യാ​ളു​ക​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ടൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് പു​റ​മേ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളാ​യ ബാ​വ​ലി​യി​ലും തോ​ൽ​പെ​ട്ടി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​പാ​ത​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ​ന​ത്തി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.