സ​ന്പ​ർ​ക്ക​ബാ​ധി​ത​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം
Friday, April 30, 2021 11:26 PM IST
ക​ൽ​പ്പ​റ്റ: പാ​ല​ക്കാ​മൂ​ല മീ​ന​ങ്ങാ​ടി വാ​ർ​ഡ് 18 ൽ ​പോ​സി​റ്റീ​വാ​യ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക്ക് ഇ​രു​പ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്പ​ർ​ക്ക ബാ​ധി​ത​ർ നി​രീ​ക്ഷ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നെ​ൻ​മേ​നി കൂ​ളി​വ​യ​ൽ കോ​ള​നി​യി​ൽ പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​ക്കും കോ​ള​നി​യി​ൽ ധാ​രാ​ളം സ​ന്പ​ർ​ക്ക​മു​ള​ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. കൂ​ടാ​തെ താ​ഴെ പ​റ​യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ള​ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം.

ക​ൽ​പ്പ​റ്റ കേ​ര​ളാ സ്റ്റേ​റ്റ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പോ​സി​റ്റീ​വാ​ണ്. ഇ​ദ്ദേ​ഹം ഏ​പ്രി​ൽ 26 വ​രെ ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബ​ത്തേ​രി പി​ക്കാ​ർ​ഡോ ഫു​ട്‌​വെ​യ​റി​ൽ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 29 വ​രെ ജോ​ലി​യി​ലു​ണ്ട്. പ​ന​മ​രം ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 28 വ​രെ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് പോ​സി​റ്റീ​വാ​ണ്. മു​ട്ടി​ൽ മാ​ഹി ഫ്ളോ​ർ മി​ൽ ജീ​വ​ന​ക്കാ​ര​നും പോ​സി​റ്റീ​വാ​ണ്. 26 വ​രെ ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി കാ​ച്ചേ​രി ഹോ​ണ്ടാ സ​ർ​വീ​സ് സെ​ന്‍റ​ർ, ഓ​ട്ടോ​ബാ​ൻ ട്രെ​ക്കിം​ഗ് കോ​ർ​പ​റേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ഇ​വ​ർ 27 വ​രെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ട്. ചെ​ത​ല​യം ആ​റാം​മൈ​ൽ സ്കൂ​ളി​ന് സ​മീ​പം റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.