കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 89 പേർ രോഗമുക്തി നേടി. 533 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സന്പർക്ക ഉറവിടം ലഭ്യമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33,448 ആയി. 28,948 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3867 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 3512 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
മേപ്പാടി-66, അന്പലവയൽ, പൂതാടി-38 പേർ വീതം, നെൻമേനി-37, കൽപ്പറ്റ-36, പൊഴുതന-29, ബത്തേരി-23, എടവക, മീനങ്ങാടി, പനമരം, തിരുനെല്ലി-22 പേർ വീതം, തവിഞ്ഞാൽ-21, പുൽപ്പള്ളി, മാനന്തവാടി-20 പേർ വീതം, മുട്ടിൽ-19, നൂൽപ്പുഴ, വെള്ളമുണ്ട-17 പേർ വീതം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, വൈത്തിരി 15 പേർ വീതം, മൂപ്പൈനാട്-എട്ട്, കണിയാന്പറ്റ-ആറ്, കോട്ടത്തറ-മൂന്ന്, തൊണ്ടർനാട്, മുള്ളൻകൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്. ദുബായിയിൽ നിന്ന് വന്ന നെൻമേനി സ്വദേശി, കർണാടകയിൽ നിന്ന് വന്ന രണ്ട് മാനന്തവാടി സ്വദേശികൾ, ബത്തേരി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് രോഗബാധിതരായത്.
പനമരം-അഞ്ച്, പൊഴുതന, ബത്തേരി, പടിഞ്ഞാറത്തറ, തൊണ്ടർനാട് രണ്ട് പേർ വീതം, അന്പലവയൽ, പുൽപ്പള്ളി, നൂൽപ്പുഴ, വെള്ളമുണ്ട, മേപ്പാടി, കണിയാന്പറ്റ, എടവക, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയിലായിരുന്ന 68 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 1793 പേരാണ്. 280 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 11274 പേർ. ഇന്നലെ പുതുതായി 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി.
കോവിഡ്
പോരാളികൾക്കുള്ള
പ്രശംസാപത്രം കൈമാറി
കൽപ്പറ്റ: നെഹറു യുവകേന്ദ്രയുടെ പോലീസ് വോളണ്ടിയർമാരായ കോവിഡ് പോരാളികൾക്കുള്ള പ്രശംസാപത്രം എൻ.സി. സജിത്ത്കുമാർ അച്ചൂരാനത്തിനു ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സുഭദ്ര നായർ കൈമാറി. നെഹ്റു യുവകേന്ദ്രയിലെ ആർ.എസ്. ഹരി, പ്രസൂണ് തുടങ്ങിയവർ പങ്കെടുത്തു.