ബ​ത്തേ​രി​യി​ൽ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി
Sunday, April 18, 2021 12:19 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ വ​യ​നാ​ട്ടി​ൽ 484 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ 79 പേ​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലാ​ണ്. പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ആ​വ​ശ്യ​ക്കാ​രെ മാ​ത്രം ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ടൗ​ണി​ലെ തി​ര​ക്കി​ന് കാ​ര്യ​മാ​യ കു​റ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​അ​ര​വി​ന്ദ് സു​കു​മാ​ർ ബ​ത്തേ​രി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ട​ക​ളി​ലും, വാ​ഹ​ന​ങ്ങ​ളി​ലും ക​യ​റി​യാ​യി​രു​ന്നു പ​പ​രി​ശോ​ധ​ന. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും, വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.