കൈ​ത​യ്ക്ക​ൽ-​കൊ​യി​ലേ​രി-​മാ​ന​ന്ത​വാ​ടി റോ​ഡ് നി​ർ​മാ​ണം താ​ളം​തെ​റ്റി
Tuesday, April 13, 2021 1:12 AM IST
മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി-​കൈ​ത​യ്ക്ക​ൽ-​മാ​ന​ന്ത​വാ​ടി ഹൈ​ടെ​ക് മാ​തൃ​ക റോ​ഡ് നി​ർ​മാ​ണം വീ​ണ്ടും താ​ളം​തെ​റ്റി. തൊ​ഴി​ലാ​ളി​ക​ൾ പ​ല​രും കൂ​ലി​പ്ര​ശ്ന​ത്തെ ചൊ​ല്ലി പി​രി​ഞ്ഞു​പോ​യി. ഫോ​ണ്‍ വി​ളി​ച്ചി​ട്ടു​പോ​ലും ക​രാ​റു​കാ​രോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ പ​ണി​ക​ൾ നി​ർ​ത്തി​വെ​ച്ച അ​വ​സ്ഥ​യി​ലാ​ണ്. പ​ല​സ്ഥ​ല​ത്തും ഒ​ന്ന​ര​മീ​റ്റ​റോ​ളം സൈ​ഡ്കെ​ട്ടി വാ​ർ​ത്ത് പ​ല വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​ഴ​പെ​യ്താ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 46 കോ​ടി​യി​ൽ പ​രം രൂ​പ​യാ​ണ് 10 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് കി​ഫ്ബി​യി​ലൂ​ടെ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. നാ​ലി​ലൊ​ന്ന് ഭാ​ഗം പ​ണി​പോ​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ഇ​നി​യൊ​രു പ്ര​ള​യ​മു​ണ്ടാ​യാ​ൽ ക​ണ്ണി​വ​യ​ൽ മു​ത​ൽ കൊ​യി​ലേ​രി പാ​ലം വ​രെ​യു​ള്ള​വ​ർ വ​ൻ ദു​ര​ന്ത​ത്തെ​യാ​കും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രി​ക. ആ​വ​ശ്യ​മാ​യ ക​ലു​ങ്കു​ക​ൾ പ​ല സ്ഥ​ല​ത്തും ഇ​ല്ല. നി​ർ​മി​ച്ച ക​ലു​ങ്കു​ക​ൾ ജ​ല​സ​ഞ്ചാ​ര​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​തെ​യു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മീ​ൻ​കൊ​ല്ലി പാ​ലം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് വ​ൻ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം മു​ഴു​വ​ൻ പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്. വ​ള​രെ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് നി​ർ​മാണം ന​ട​ക്കു​ന്ന​ത്.

എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ ന​ട​ത്തു​ക​യും നി​യ​മ​പ​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​ക​ന്പ​നി​ക്കു​മെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​മാ​ണ് ആ​ക്്ഷൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

കൊ​യി​ലേ​രി ഉ​ദ​യ വാ​യ​ന​ശാ​ല​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ശോ​ക​ൻ കൊ​യി​ലേ​രി, ബി​ജു അ​ന്പി​ത്ത​റ, സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, പി. ​ഷം​സു​ദ്ദീൻ, ആ​ക്്ഷൻ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജി തോ​മ​സ്, ബാ​ബു ഫി​ലി​പ്പ്, ലാ​ജി ജോ​ണ്‍, എം.​ജെ. വ​ർ​ക്കി, ഷി​ബു വാ​ഴോ​ലി​ൽ, റോ​യി താ​ന്നി​ക്ക​ൽ, കെ.​ജി. സു​നി​ൽ താ​ക്കി​ക്ക​ൽ, സ്റ്റാ​ൻ​ലി ന​ട​വ​യ​ൽ, അ​നീ​ഷ് ഓ​മ​ക്ക​ര, പി.​സി. ജോ​ണ്‍, വി​നോ​ദ് താ​ന്നി​ക്ക​ൽ, വി​ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.