രാ​ഹു​ൽ ഗാ​ന്ധി വാ​ഗ്ദാ​നം നി​റ​വേ​റ്റി; കു​ട്ടി​ക​ൾക്ക് ക്രിക്കറ്റ് കിറ്റ് കൈമാറി
Sunday, April 11, 2021 12:34 AM IST
മാ​ന​ന്ത​വാ​ടി: കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റി രാ​ഹു​ൽ ഗാ​ന്ധി എം​പി വാ​ക്കു​പാ​ലി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ നാ​ലി​ന് വ​യ​നാ​ട്ടി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തി​രു​നെ​ല്ലി ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് ശേ​ഷം അ​പ്പ​പ്പാ​റ​യി​ലെ ഹെ​ലി​പാ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ൾ ക്രി​ക്ക​റ്റ് കി​റ്റ് വേ​ണ​മെ​ന്നും ന​ല്ലൊ​രു ഗ്രൗ​ണ്ടും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്. കി​റ്റ് ഉ​ട​ൻ എ​ത്തി​ച്ചു ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് അ​ദ്ദേ​ഹം തി​രി​കെ പോ​യ​ത്. തു​ട​ർ​ന്ന് എം​പി​യു​ടെ ക​ൽ​പ്പ​റ്റ ഓ​ഫീ​സി​ൽ വി​ളി​ച്ച് കി​റ്റ് ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം അ​പ്പ​പ്പാ​റ കൈ​ര​ളി ക്ല​ബ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​നി​ധി സി. ​അ​ബ്ദുൾ അ​ഷ​റ​ഫ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കി​റ്റ് കൈ​മാ​റി. നേ​താ​ക്ക​ളാ​യ കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, ഒ.​പി. ഹ​സ​ൻ, ഷം​സീ​ർ അ​ര​ണ​പ്പാ​റ, ദി​നേ​ശ് കോ​ട്ടി​യൂ​ർ, പി. ​ശ​ശി​കു​മാ​ർ, സു​ശോ​ഭ് ചെ​റു​ക്കു​ന്പം, ര​തീ​ഷ്, രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​റ്റ് ല​ഭ്യ​മാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ന​ന്ദി പ​റ​ഞ്ഞ കു​ട്ടി​ക​ൾ ഗ്രൗ​ണ്ട് കൂ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ്.