മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, February 25, 2021 11:58 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ മു​ത​ലാ​ണ് ഒ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും നേ​ത്ര​രോ​ഗ വി​ഭാ​ഗ​വും നേ​രെ​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. കി​ട​ത്തി ചി​കി​ത്സ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​പി വി​ഭാ​ഗം കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി.