പ​ട്ടി​ക​ജാ​തി-​ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 65 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Thursday, February 25, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ 65 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി.​എ​സ്. മാ​വോ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു അ​ദ​ലാ​ത്ത്.
74 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. പു​തു​താ​യി ല​ഭി​ച്ച അ​ഞ്ചു പ​രാ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ട് തേ​ടി ന​ട​പ​ടി സ്വീ​ക​രി​ക്കും.
പാ​ര​ന്പ​ര്യ​മാ​യി ആ​ദി​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ശ​മ്ശാ​ന ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു റ​വ​ന്യൂ, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സം​യു​ക്ത​മാ​യി ഇ​ട​പ്പെ​ട​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് പ​ട്ട​യം, കൈ​വ​ശ​രേ​ഖ എ​ന്നി​വ ന​ൽ​കു​ന്ന​തി​ൽ അ​നാ​വ​ശ്യ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. അം​ഗ​ങ്ങ​ളാ​യ എ​സ്. അ​ജ​യ​കു​മാ​ർ, അ​ഡ്വ.​സൗ​മ്യ സോ​മ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.