വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്ക​ണം
Thursday, January 28, 2021 12:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന സ്ഥ​ല​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ബ​ത്തേ​രി ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​ത് വ​യാ​ട്ടു​കാ​ർ​ക്ക് ഗു​ണ​ക​ര​മാ​കി​ല്ല. ബോ​യ്സ് ടൗ​ണി​ൽ എ​ത്തു​ന്ന​തി​നേ​ക്കാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് എ​ളു​പ്പ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചും​സ്, കെ.​വി പ്ര​തീ​ഷ്, ജെ​യ്സ​ണ്‍ മ​ല​വ​യ​ൽ, അ​ർ​ജു​ൻ സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജെ​സി​ഐ ഉ​പ​വാ​സ സ​മ​രം ഇ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ, പി.​ആ​ർ. ബി​നു​മോ​ൻ, റി​ജോ തോ​മ​സ് പൂ​മ​ല, ടി.​എ​ൻ. ശി​വ​ദാ​സ​ൻ, എ. ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​വേ​ദ​നം ന​ൽ​കി
മാ​ന​ന്ത​വാ​ടി: നി​ർ​ദി​ഷ്ട തൊ​ണ്ടാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡാം ​വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി. 3,000 പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​പി. മൊ​യ്തീ​ൻ, വി. ​അ​ബ്ദു​ല്ല ഹാ​ജി, ആ​ർ. ര​വീ​ന്ദ്ര​ൻ, എ​സ്. ഷ​റ​ഫു​ദ്ദീ​ൻ, കെ.​എം. കേ​ളു, വി. ​ഉ​സ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചും ബു​ദ്ധി​മു​ട്ടി​ച്ചും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി.