വോ​ട്ടേ​ഴ്സ് ഡേ: ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, January 25, 2021 11:28 PM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​ശീ​യ വോ​ട്ടേ​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി എ​ച്ച്എ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​തി​നെ​ട്ട് വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് പ​രി​പാ​ടി​യി​ൽ ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ കൗ​സ​ൽ, ഡി​ആ​ർ​ഒ എ​സ്. നി​ർ​മ​ല, സ​ബ് ക​ള​ക്ട​ർ​മാ​രാ​യ ര​ഞ്ജി​ത്ത് സിം​ഗ്, മോ​ണി​ക റാ​ണ, ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, മു​ഹ​മ്മ​ദ് കു​ദ്റ​ത്തു​ള്ള, മ​ഹേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ജി​ല്ല​യി​ൽ 903 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. നേ​ര​ത്തെ 683 ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നീ​ല​ഗി​രി​യി​ൽ ഒ​രു പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​വും, ഗൂ​ഡ​ല്ലൂ​ർ, ഉൗ​ട്ടി, കു​ന്നൂ​ർ തു​ട​ങ്ങി​യ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ 5.85 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.