പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു: ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Saturday, January 23, 2021 11:48 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ കു​ടി​യേ​റ്റ​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ 67 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡ് പാ​റ​ക്ക​ട​വി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 27 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നി​ര​വ​ധി പേ​ർ​ക്ക് സ​ന്പ​ർ​ക്ക​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. രോ​ഗ​ബാ​ധി​ത​രു​മാ​യി നി​ര​വ​ധി പേ​ർ​ക്ക് സ​ന്പ​ർ​ക്ക​മു​ള്ള​തി​നാ​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​റ​ക്ക​ട​വി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ മൈ​ക്രോ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

പു​ൽ​പ്പ​ള്ളി​യി​ൽ ഇ​ന്ന് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 11ഓ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​റ​ക്ക​ട​വി​ൽ രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മാ​ട​പ്പ​ള്ളി​ക്കു​ന്നി​ലും ന​ട​ന്നു​വ​രി​ക​യാ​ണ്.

ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ ക്വാ​റന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.