പാ​തി​രി​പ്പാ​ലം ഹൈ​വേ ക​വ​ർ​ച്ചാ​ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
Friday, January 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​തി​യി​ൽ മീ​ന​ങ്ങാ​ടി പാ​തി​രി​പ്പാ​ല​ത്തു ക​ഴി​ഞ്ഞ 13നു ​ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ വ​രാ​ന്ത​പ്പ​ള്ളി നൊ​ട്ട​പ്പ​ള്ളി സി​നീ​ഷി​നെ​യാ​ണ് (32) മീ​ന​ങ്ങാ​ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ​ഷെ​രീ​ഫും സം​ഘ​വും തൃ​ശൂ​രി​ൽ​നി​ന്നു അ​റ​സ്റ്റു ചെ​യ​ത്. ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നു ക്വ​ട്ടേ​ഷ​ൻ സം​ഘം ഉ​പ​യോ​ഗി​ച്ച ടെ​ന്പോ ട്രാ​വ​ല​റി​ന്‍റെ ഉ​ട​മ​യാ​ണ് പ്ര​തി. മൈ​സൂ​രു​വി​ൽ​നി​ന്നു പ​ണ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന കാ​ർ മി​നി​ലോ​റി കു​റു​കെ​യി​ട്ടു ത​ട​ഞ്ഞു ത​ല്ലി​ത്ത​ക​ർ​ത്തു ക​വ​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി.
ലോ​റി കു​റു​കെ​യി​ട്ടു ത​ട​ഞ്ഞെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ൾ വാ​ഹ​നം മ​റ്റൊ​രു റോ​ഡി​ലൂ​ടെ ഓ​ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രി​ൽ ഒ​രാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കു​ടു​ങ്ങി​യ​ത്. മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഹ​രീ​ഷ്, സി​പി​ഒ​മാ​രാ​യ യൂ​നീ​സ്, സു​നീ​ഷ് എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​വു​മെ​ന്നും ക്വ​ട്ടേ​ഷ​ൻ സം​ഘം ഉ​പ​യോ​ഗി​ച്ചു മ​റ്റു വാ​ഹ​ന​ങ്ങ​ൾ വൈ​കാ​തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.