സംസ്ഥാന ബ​ജ​റ്റ്: വ​യ​നാ​ടി​നു പ്ര​തീ​ക്ഷ​യും നി​രാ​ശ​യും
Saturday, January 16, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​യ​നാ​ട​ൻ ജ​ന​ത​യി​ൽ ഉ​ള​വാ​ക്കി​യ​തു ഒ​രേ​സ​മ​യം പ്ര​തീ​ക്ഷ​യും നി​രാ​ശ​യും. ബ്രാ​ന്‍റ​ഡ് കോ​ഫി ഉ​ത്പാ​ദ​ന​ത്തി​നു സം​ഭ​രി​ക്കു​ന്ന കാ​പ്പി​ക്കു​രു കി​ലോ​ഗ്രാ​മി​നു 2021-22ൽ 90 ​രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കാ​പ്പി​ക്കൃ​ഷി​ക്കാ​രെ പൊ​തു​വെ ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി. എ​ന്നാ​ൽ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ വ​ന്യ​ജീ​വി പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശം ഇ​ല്ലാ​ത്ത​തി​ൽ നി​രാ​ശ​രാ​ണ് ജ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തും ന​ട​പ്പി​ലാ​കാ​ത്ത​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ് ബ​ജ​റ്റി​ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.
താ​ങ്ങു​വി​ല ഉ​ണ്ട​ക്കാ​പ്പി​ക്കോ, കാ​പ്പി​പ്പ​രി​പ്പി​നോ എ​ന്നു ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. എ​ങ്കി​ലും കാ​പ്പി​ക്കു​രു എ​ന്നു പ​റ​യു​ന്ന​തി​നാ​ൽ ഉ​ണ്ട​ക്കാ​പ്പി​യാ​ണ് ധ​ന​മ​ന്ത്രി മ​ന​സി​ൽ ക​ണ്ട​തെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കൃ​ഷി​ക്കാ​ർ. ഉ​ണ്ട​ക്കാ​പ്പി കി​ലോ​ഗ്രാ​മി​നു 70 രൂ​പ വ​രെ​യും കാ​പ്പി​പ്പ​രി​പ്പി​നു 115 രൂ​പ​വ​രെ​യു​മാ​ണ് നി​ല​വി​ൽ വി​ല. ബ്രാ​ന്‍റ​ഡ് കാ​പ്പി ഉ​ത്പാ​ദ​ന​ത്തി​നു സം​ഭ​ര​ണം തു​ട​ങ്ങു​ന്ന​തു പൊ​തു​വി​പ​ണി​യി​ൽ ഉ​ണ്ട​ക്കാ​പ്പി​യു​ടെ​യും പ​രി​പ്പി​ന്‍റെ​യും വി​ല ഉ​യ​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നു സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു.
ബ്രാ​ന്‍റ​ഡ് കോ​ഫി ഉ​ത്പാ​ദ​നം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ കോ​ഫി ഡി​വി​ഷ​നു അ​നു​വ​ദി​ക്കു​മെ​ന്നു ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 500 കോ​ഫി ഓ​ഫീ​സ് വെ​ന്‍റിം​ഗ് മെ​ഷി​നും 100 കി​യോ​സ്കു​ളും ആ​രം​ഭി​ക്കു​ന്ന​തി​നു കു​ടും​ബ​ശ്രീ മി​ഷ​നു 20 കോ​ടി രൂ​പ അ​ധി​കം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലും കാ​പ്പി​ക്ക​ർ​ഷ​ക​ർ സ​ന്തു​ഷ്ട​രാ​ണ്. അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം കി​ഫ്ബി മു​ത​ൽ​മു​ട​ക്കി​ൽ വ​യ​നാ​ട് കോ​ഫി പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും ഇ​ത് ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രു​ടെ​യും കാ​പ്പി താ​ങ്ങു​വി​ല അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​രി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും ബ​ജ​റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ കോ​ഫി പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ബ​ജ​റ്റി​ൽ പ​റ​യു​ന്നു. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നു 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
പാ​രി​സ്ഥി​തി​ക അ​വ​ലോ​ക​നം പൂ​ർ​ത്തി​യാ​ക്കി ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പ്പാ​ത(​വ​യ​നാ​ട് തു​ര​ങ്ക​പ്പാ​ത) യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തോ​ടു സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ. ന​ട​ക്കാ​ത്ത പ​ദ്ധ​തി​യെ​ക്കു​റി​ച്ചു ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തി ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം പ​റ​ഞ്ഞു.
വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു ധ​ന​മ​ന്ത്രി​ക്കു ധാ​ര​ണ​യി​ല്ലെ​ന്ന പ​രി​ഹാ​സ​വും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ ഉ​യ​ർ​ന്നു. വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നു 300 കോ​ടി രൂ​പ കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കോ​ന്നി, ഇ​ടു​ക്കി, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കൂ​ടു​ത​ൽ സ്പെ​ഷാ​ലി​റ്റി സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മു​ണ്ട്. വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തി​ൽ​പോ​ലും തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന വ​സ്തു​ത മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ധ​ന​മ​ന്ത്രി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

മു​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ട ബ​ജ​റ്റ് പ്ര​സം​ഗം വാ​ച​ക​ക്ക​സ​ർ​ത്ത് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ കു​റ്റ​പ്പെ​ടു​ത്തി. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളി​ൽ നേ​രി​ട്ടു സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ക്കു​ന്നി​ല്ല. കാ​ലാ​വ​ധി ക​ഴി​യാ​റാ​യ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കാ​ട്ടി​യ സ​ർ​ക്ക​സ് മാ​ത്ര​മാ​ണ് ബ​ജ​റ്റെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു.

വ​യ​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ധ​ന​മ​ന്ത്രി നേ​ര​ത്തേ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ൽ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു കെ​പി​സി​സി മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു. പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണ്. 150 കോ​ടി രൂ​പ ചെ​ല​വി​ൽ മെ​ഗാ ഫു​ഡ് പാ​ർ​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന​തു പാ​ഴാ​യ പ്ര​ഖ്യാ​പ​ന​മാ​യി. വ​യ​നാ​ട​ൻ കാ​പ്പി​പ്പൊ​ടി ബ്രാ​ൻ​ഡ് ചെ​യ്തു അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​മെ​ന്നും കാ​പ്പി​ക്കു ആ​ദാ​യ​വി​ല ല​ഭ്യ​മാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ​തു ജ​ല​രേ​ഖ​യാ​യി.

സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്കു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​ർ ജി​ല്ല​യി​ലെ കാ​പ്പി​ക്കൃ​ഷി​ക്കാ​രെ മ​റ​യാ​ക്കു​ക​യാ​ണ്. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ​പോ​ലും ന​ൽ​കാ​തെ​യാ​ണ് വ​യ​നാ​ട് തു​ര​ങ്ക​പ്പാ​ത​യെ​ക്കു​റി​ച്ചു ധ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്.

നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത​യെ​ക്കു​റി​ച്ചു​ള്ള ബ​ജ​റ്റ് പ​രാ​മ​ർ​ശ​വും വ​ഞ്ച​ന​യാ​ണ്. ഈ ​റെ​യി​ൽ പ​ദ്ധ​തി​ക്കു പാ​ലം വ​ലി​ച്ച​തു ഇ​ട​തു സ​ർ​ക്കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണി​ട്ടു​ള്ള അ​ഭ്യാ​സം മാ​ത്ര​മാ​യി ബ​ജ​റ്റെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു. ബ​ജ​റ്റ് പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​വും വി​ക​സ​നോ·ു​ഖ​വു​മാ​ണെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര പ​റ​ഞ്ഞു.