ശോ​ഭ​യു​ടെ മ​ര​ണം: കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ട്ടു
Wednesday, January 13, 2021 12:34 AM IST
കാ​ട്ടി​ക്കു​ളം: മാ​ന​ന്ത​വാ​ടി കു​റു​ക്ക​ൻ​മൂ​ല ക​ള​പ്പു​ര കോ​ള​നി​യി​ലെ ശോ​ഭ​യു​ടെ(28) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശോ​ഭ​യു​ടെ മാ​താ​വ് അ​മ്മി​ണി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു വി​ട്ട​ത്. ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റാ​ൻ ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പ​ര്യാ​പ്ത​മ​ല്ലെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു അ​മ്മി​ണി​യു​ടെ പ​രാ​തി.
2020 ഫെ​ബ്രു​വ​രി മൂ​ന്നി​നു പു​ല​ർ​ച്ചെ മാ​ന​ന്ത​വാ​ടി ക​ള​പ്പു​ര കോ​ള​നി​ക്കു സ​മീ​പം വ​യ​ലി​ലാ​ണ് ശോ​ഭ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​യ​ലി​ലെ വൈ​ദ്യു​ത വേ​ലി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ​താ​ണ് ശോ​ഭ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​വ​ലം​ബി​ച്ചു ലോ​ക്ക​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ശോ​ഭ​യെ ആ​രോ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്ന​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് മാ​താ​വും ക​ള​പ്പു​ര കോ​ള​നി​വാ​സി​ക​ളും. ശോ​ഭ മ​ദ്യം ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​ത്രി ഫോ​ണ്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ശോ​ഭ വീ​ടി​നു പു​റ​ത്തു​പോ​യ​ത്. സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ യു​വാ​വാ​ണ് ഫോ​ണ്‍ ചെ​യ്ത​ത്. ശോ​ഭ​യു​ടെ മ​ര​ണ​വി​വ​രം പി​റ്റേ​ന്നു രാ​വി​ലെ​യാ​ണ് കോ​ള​നി​വാ​സി​ക​ൾ അ​റി​ഞ്ഞ​ത്. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.
പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പു​ല്ല​രി​യാ​ൻ വ​യ​ലി​ൽ പോ​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. ശോ​ഭ​യ്ക്കു വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന വേ​ലി പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ വ​യ​ലി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശോ​ഭ​യെ മ​ദ്യം കു​ടി​പ്പി​ച്ച അ​വ​ശ​യാ​ക്കി​യ​ശേ​ഷം ചു​മ​ന്നു വ​യ​ലി​ലെ​ത്തി​ച്ചു വൈ​ദ്യു​ത വേ​ലി​യി​ൽ കി​ട​ത്തി ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ സം​ശ​യം. രാ​തി വീ​ട്ടി​ൽ​നി​ന്നു​പോ​യ ശോ​ഭ മ​ര​ണം സം​ഭ​വി​ക്കു​ന്ന​തു​വ​രെ എ​വി​ടെ​യാ​യി​രു​ന്നു, ആ​ർ​ക്കൊ​പ്പ​മാ​ണ് മ​ദ്യ​പി​ച്ച​ത് എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ച​ളി​യു​ള്ള വ​യ​ലി​ലാ​ണ് ശോ​ഭ​യു​ടെ മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. ശോ​ഭ സ്വ​യം ന​ട​ന്നു വ​യ​ലി​ൽ എ​ത്തി​യ​താ​ണെ​ങ്കി​ൽ കാ​ലി​ൽ ച​ളി കാ​ണു​മാ​യി​രു​ന്നു. എ​ന്നാ​ൽ ശോ​ഭ​യു​ടെ കാ​ലി​ൽ വ​യ​ലി​ലെ ച​ളി പു​ര​ണ്ടി​രു​ന്നി​ല്ല.
കോ​ള​നി​ക്കു കു​റ​ച്ച​ക​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നു ശോ​ഭ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​തി​ന്‍റെ ത​ലേ​ന്നു​രാ​ത്രി ബ​ഹ​ളം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​വീ​ടും പ​രി​സ​ര​വും മു​ദ്ര ചെ​യ്തു തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. ഇ​തേ വീ​ടി​ന്‍റെ മു​റ്റ​ത്തു​നി​ന്നു നാ​ട്ടു​കാ​ർ ക​ണ്ടെ​ടു​ത്ത് കൈ​മാ​റി​യ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​ലും പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തി. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു അ​മ്മി​ണി​യു​ടെ പ​രാ​തി. ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ള​പ്പു​ര കോ​ള​നി​മു​റ്റ​ത്ത് ഉൗ​രു സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നി​ടെ, ശോ​ഭ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ന​ട​ത്തി​പ്പി​നെ​ന്നു പ​റ​ഞ്ഞു ചി​ല​ർ കോ​ള​നി​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു പോ​ലീ​സ് അ​ന്വേ​ഷം ന​ട​ത്തി​വ​രി​ക​യാ​ണ്.