കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 458 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,445 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.വിദേശത്തുനിന്ന് എത്തിയ നരിപ്പറ്റ,കൊയിലാണ്ടി,വടകര , സ്വദേശികള്‍ക്കാണ് പോസിറ്റീവായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കൊടുവളളി, പുതുപ്പാടി, നാദാപുരം, നന്മണ്ട, രാമനാട്ടുകര, സ്വദേശികള്‍ക്കാണ് പോസീറ്റീവായത്. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ കല്ലായി, ബാലുശേരി ,ചേമഞ്ചേരി,ഒളവണ്ണ - കുന്നുമ്മല്‍ ,കുറ്റ്യാടി ,തലക്കുളത്തൂര്‍ ,തൂണേരി, ഉണ്ണിക്കുളം ,മലപ്പുറം ,സ്വദേശികള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.
സമ്പര്‍ക്കം വഴി കോട്ടപറമ്പ്, കാരപ്പറമ്പ്, കല്ലായി, ചെമ്മങ്ങാട്, വേങ്ങേരി, നെല്ലിക്കോട്, തിരുവണ്ണൂര്‍, നടക്കാവ്, ചേവായൂര്‍, മെഡിക്കല്‍ കോളജ്, എടക്കാട്, ഇടിയങ്ങര, തോട്ടുമ്മാരം, ഗോവിന്ദപുരം, വളയനാട്, കൊമ്മേരി, പന്നിയങ്കര, മാങ്കാവ്, ആഴ്ചവട്ടം, കിണാശേരി, പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുതിരവട്ടം, അരക്കിണര്‍, കൊളത്തറ, മൊകവൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, വെളളിപറമ്പ, മായനാട്, ചക്കുംകടവ്, ഈസ്റ്റ്ഹില്‍, കോവൂര്‍, കുണ്ടായിത്തോട്, ഡിവിഷന് 47, 48, 49, 50, 51, 52, എന്നിവിടങ്ങളിലും തിരുവളളൂര്‍, ഫറോക്ക് ,പെരുവയല്‍, നാദാപുരം,രാമനാട്ടുകര, ചോറോട് ,ഒളവണ്ണ, കടലുണ്ടി,നരിപ്പറ്റ, നൊച്ചാട്,ചക്കിട്ടപ്പാറ, വേളം ,അരിക്കുളം, വടകര,
എടച്ചേരി,ചങ്ങരോത്ത്,കൊടുവളളി,കുന്നമംഗലം, കുന്നുമ്മല്‍ എന്നിവിടങ്ങളിലും രോഗബാധയുണ്ടായി.