കോഴിക്കോട് ജി​ല്ല​യി​ല്‍ "ടേ​ക്ക് എ ​ബ്രേ​ക്ക്' പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ 12 ഇ​ന ക​ര്‍​മ്മ പ​രി​പാ​ടി​യി​ല്‍​പെ​ട്ട 'ടേ​ക്ക് എ ​ബ്രേ​ക്ക്' പ​ദ്ധ​തി​ക​ള്‍​ക്ക് കോഴിക്കോട് ജി​ല്ല​യി​ല്‍ ഡി​പി​സി അം​ഗീ​കാ​രം ന​ല്‍​കി. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ല്‍ ന​വീ​ന രീ​തി​യി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 48 പ​ദ്ധ​തി​ക​ള്‍​ക്കും മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ല്‍ 22 പ​ദ്ധ​തി​ക​ള്‍​ക്കു​മാ​ണ് അം​ഗീ​കാ​രം. എ​ട്ട​ര​ക്കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഭൂ​രി​ഭാ​ഗം പ​ദ്ധ​തി​ക​ള്‍​ക്കും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചു ക​ഴി​ഞ്ഞു. കാ​വി​ലും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാൻഡില്‍ 18 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.