40 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Tuesday, October 20, 2020 12:02 AM IST
വ​ട​ക​ര: മാ​ഹി​യി​ല്‍ നി​ന്നു ക​ട​ത്തി​യ 40 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് വ​ട​ക​ര​യി​ല്‍ എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി. കൊ​യി​ലാ​ണ്ടി മൂ​ടാ​ടി​യി​ലെ റ​ന്‍​ദീ​പി​നെ​യാ​ണ് (31) അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ഹി​യി​ല്‍ നി​ന്നു മ​ദ്യ​വു​മാ​യി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ പെ​രു​വാ​ട്ടും​താ​ഴെ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​റ​ങ്ങി പാ​ര്‍​ക്കോ ഹോ​സ്പി​റ്റ​ലി​നു സ​മീ​പം നി​ല്‍​ക്കു​മ്പോ​ഴാ​ണ് എ​ക്‌​സൈ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.
500 എം​എ​ല്ലി​ന്‍റെ 40 കു​പ്പി മ​ദ്യ​മാ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​എ​സ്.​സു​നീ​ഷ്, ജി.​ആ​ര്‍.​രാ​ജേ​ഷ്ബാ​ബു, പി.​ലി​നീ​ഷ്, ഡ്രൈ​വ​ര്‍ ബ​ബി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: വി​ല്ല്യാ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ ആ​ര്‍.​ബാ​ല​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ 11 -ാംവാ​ര്‍​ഡ് കീ​ഴ​ലി​ല്‍ 16 ല​ക്ഷം ചെല​വി​ലാ​ണ് കേ​ന്ദ്രം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ മോ​ഹ​ന​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.