വ്യാ​ജ​രേ​ഖ ച​മ​ച്ച് ആ​നു​കൂ​ല്യം മു​ട​ക്കി​യ കേ​സി​ൽ സിപി​എം നേ​താ​വ് അ​റ​സ്റ്റി​ൽ
Monday, September 28, 2020 11:59 PM IST
അ​ങ്ങാ​ടി​പ്പു​റം: വീ​ട് നി​ല​വി​ലു​ണ്ട് എ​ന്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി, സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി​ക്കാ​ര​ന് ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യം മു​ട​ക്കി​യ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സിപിഎം ​നേ​താ​വു​മാ​യ അ​ബ്ദു​ൾ അ​സീ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​ല​മ്പൂ​രി​ലെ വാ​ക​ശേ​രി രാ​വു​ണ്ണി എ​ന്ന ബാ​ല​നെ​തി​രാ​യാ​ണ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​ത്.​നേ​ര​ത്തെ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ൽ 18-ാം ന​മ്പ​റു​കാ​ര​നാ​യി ഉ​ൾ​പ്പെ​ട്ടി​രു​ന്ന രാ​വു​ണ്ണി​ക്ക് വീ​ടി​നു​ള്ള സ​ഹാ​യം ല​ഭി​ക്കാ​തി​രി​ക്കു​ക​യും രാ​വു​ണ്ണി​ക്ക് പു​റ​കി​ലു​ള്ള​വ​ർ​ക്ക് സ​ഹാ​യം ല​ഭി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു ക​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ ല​ഭി​ച്ച​താ​യി അ​റി​യു​ന്ന​ത്.
തു​ട​ർ​ന്ന് രാ​വു​ണ്ണി വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ​ക്ക് ല​ഭി​ച്ച മ​റു​പ​ടി​യി​ൽ നി​ന്നാ​ണ് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് അ​ത്ത​ര​മൊ​രു ക​ത്ത് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ആ​ഫീ​സി​ലേ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​വു​ണ്ണി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ര​ണ്ടു​വ​ർ​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യ വി. ​പി. അ​ബ്ദു​ൾ അ​സീ​സി​നെ പ്ര​തി​ചേ​ർ​ത്തു പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി ജാ​തി -പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളോ​ട് ഉ​ള്ള അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് കൂ​ടി ചേ​ർ​ത്തു കൊ​ണ്ടാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കും രാ​വു​ണ്ണി പ​രാ​തി ന​ൽ​കി​യി​രു​ന്നു.
കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തോ​ടെ അ​ബ്ദു​ൾ അ​സീ​സി​നെ കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നും രാ​വു​ണ്ണി​ക്ക് വീ​ട് ന​ൽ​കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളും രാ​വു​ണ്ണി​യെ കൊ​ണ്ട് പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദ​വും ഭീ​ഷ​ണി​യും സി​പി​എം ന​ട​ത്തി​യി​രു​ന്നു. അ​ബ്ദു​ൾ അ​സീ​സി​നെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ഞ്ചേ​രി​യി​ലെ പ്ര​ത്യേ​ക കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച​തി​ലു​ള്ള രാ​ഷ്ട്രീ​യ​വി​രോ​ധം ആ​ണ് രാ​വു​ണ്ണി​ക്കെ​തി​രെ ഇ​ത്ത​രം ഒ​രു വ്യാ​ജ രേ​ഖ സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന രാ​വു​ണ്ണി​യെ പ​രി​ഗ​ണി​ക്കാ​തെ ഈ ​വാ​ർ​ഡി​നു പു​റ​ത്തു​ള്ള മ​റ്റൊ​രാ​ൾ​ക്ക് പാ​ർ​ട്ടി സീ​റ്റ് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​വു​ണ്ണി സി​പി​എ​മ്മി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്.