പ​ച്ച​ത്തുരു​ത്ത് പ​ദ്ധ​തി​യു​മാ​യി പു​ന്ന​ക്ക​ൽ ഹൈ​സ്കൂ​ൾ
Sunday, September 27, 2020 11:27 PM IST
തി​രു​വ​മ്പാ​ടി: സംസ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തുരു​ത്ത് പ​ദ്ധ​തി പു​ന്ന​ക്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ വൃ​ക്ഷ​തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന നാ​ലാ​മ​ത്തെ യൂ​ണി​റ്റാ​ണ് പു​ന്ന​ക്ക​ൽ ഹൈ​സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച​ത്. ത​രി​ശാ​യി കി​ട​ക്കു​ന്ന ഒ​രേ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഫ​ല വൃ​ക്ഷ​ങ്ങ​ളും മ​ര​ങ്ങ​ളും ന​ട്ട് ര​മ​ണീ​യ​മാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം ചെ​ടി​ക​ൾ ന​ട്ട് മൂ​ന്ന് വ​ർ​ഷം പ​രി​പാ​ലി​ച്ച് സ്കൂ​ളി​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ർ​ഡ് അംഗം വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ജി മ​ങ്ക​ര​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ്, ലി​ബീ​ഷ് , തൊ​ഴി​ലു​റ​പ്പ് എ.​ഇ. അ​മ​ൽ, മു​സ്ത​ഫ, ന​ജ്മ, ഹ​രി​ത​മി​ഷ​ൻ തി​രു​വ​മ്പാ​ടി കോ​ഡി​നേ​റ്റ​ർ ഡോ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.