സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും:സെ​റ്റോ
Friday, September 25, 2020 11:28 PM IST
കോ​ഴി​ക്കോ​ട് : മൂ​ന്നാം ഘ​ട്ട സാ​ല​റി ചാ​ല​ഞ്ച് ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ​ണി​മു​ട​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ പ​റ​ഞ്ഞു.
ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടും അ​ധ്യാ​പ​ക​രോ​ടും വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.​സെ​റ്റോ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​വി​നോ​ദ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു .കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.അ​ര​വി​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​റ്റോ ഭാ​ര​വാ​ഹി​ക​ളാ​യി കെ .​വി​നോ​ദ് കു​മാ​ർ(​ചെ​യ​ർ​മാ​ൻ)ഷാ​ജു.​പി. കൃ​ഷ്ണ​ൻ (ക​ൺ​വീ​ന​ർ) ,എ​ൻ.​സി. സു​നി​ൽ കു​മാ​ർ(​ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.