നാ​ദാ​പു​രം പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Friday, September 25, 2020 12:35 AM IST
നാ​ദാ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ നാ​ദാ​പു​രം, ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ൽ നാ​ദാ​പു​രം പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.
സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. എ​എ​സ്പി അ​ങ്കി​ത് അ​ശോ​ക്, സി​ഐ എ​ൻ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ർ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു.
ഉ​ച്ച​ഭാ​ഷ​ണി​യി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​പ്പ് ന​ല്കി. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ നാ​ദാ​പു​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ല്ലാ​ച്ചി​യി​ൽ അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​രു​ന്നു.