മാ​റ്റിവച്ച സ്കൂ​ൾ ക​ലാ​മേ​ള​യ്ക്ക് പ​ക​രം ഓ​ൺ​ലൈ​ൻ ക​ലാ​മേ​ള​യു​മാ​യി നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ
Wednesday, September 23, 2020 12:21 AM IST
മു​ക്കം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്കൂ​ൾ ക​ലാ​മേ​ള​യ്ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് നാ​ട​ക പ്ര​വ​ർ​ത്ത​കു​ടെ ആ​ഗോ​ള ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​യ ലോ​ക നാ​ട​ക വാ​ർ​ത്ത​ക​ൾ (എ​ൽ​എ​ൻ​വി). റി​ഥം ഹൗ​സ് പെ​ർ​ഫോ​ർ​മിം​ഗ് ആ​ർ​ട്ട് സ്റ്റു​ഡി​യോ​യു​ടേ​യും, ബ​ഹ​റൈ​ൻ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
ലോ​ക​ത്തി​ലെ​വി​ടെ​യും ഉ​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം എ​ന്ന​തും ഈ ​സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സ​ക്ക​ൻ​ഡ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഒ​ക്ടോ​ബ​ർ 18 മു​ത​ൽ സ​ർ​ഗ്ഗോ​ത്സ​വം, നാ​ട്യോ​ത്സ​വം, സം​ഗീ​തോ​ത്സ​വം, നൃ​ത്തോ​ത്സ​വം എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലാ​വും ഗ്രാ​ന്‍റ് ഫൈ​ന​ൽ.
നാ​ട​ക ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത്‌ പൊ​യി​ൽ​കാ​വ് തു​ട​ങ്ങി​യ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് നാ​ട​ക​വാ​ർ​ത്ത​ക​ൾ. ഇ​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം ആ​ക്റ്റീ​വ് അം​ഗ​ങ്ങ​ളും, പ​തി​നാ​യി​ര​ത്തോ​ളം ഫോ​ളോ​വേ​ഴ്സും ഉ​ള്ള ഒ​രു ഓ​ൺ​ലൈ​ൻ സം​രം​ഭ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അം​ഗം പി.​എ​ൻ. മോ​ഹ​ൻ​രാ​ജ് ആ​ണ്. ശ്രീ​ജി​ത്ത്‌ പൊ​യി​ൽ​ക്കാ​വ് ആ​ണ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ. ഗി​രീ​ഷ് കാ​രാ​ടി ക​ൺ​വീ​ന​ർ.
രജി​സ്റ്റർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.രജിസ്റ്റർ ചെ​യ്യാ​ൻ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ വാ​ട്‌​സ്ആ​പ്പിൽ ​മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.
ഇ​ന്ത്യ:+971506610426, +919847096392.ജി​സി​സി: +971508911292, +971502009293, മ​റ്റ് രാ​ജ്യ​ങ്ങ​ൾ :+919400146812.