ലാ​ര്‍​ജ് ക്ല​സ്റ്റ​റു​ക​ളി​ല്‍ രോ​ഗി​ക​ള്‍ കു​റ​യു​ന്നു
Thursday, August 13, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ടെ​സ്റ്റിം​ഗ് - ട്രേ​സിം​ഗ്- ക്വാ​റ​ന്‍റൈ​ന്‍ - ട്രീ​റ്റ്‌​മെ​ന്‍റ് (ടി​ടി​ക്യു​ടി) എ​ന്നി​വ​യി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വി​ഷ്‌​കരി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​നം ജി​ല്ല​യി​ല്‍ ഫ​ലം കാ​ണു​ന്നു. വി​പു​ല​മാ​യ ടെ​സ്റ്റിം​ഗി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. വി​ശ​ദ​മാ​യ കോ​ണ്‍​ടാ​ക്ട് ട്രേ​സിം​ഗി​ലൂ​ടെ അ​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് ര​ണ്ടാം ഘ​ട്ടം. സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രേ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി ടെ​ലി​മെ​ഡി​സി​ന്‍ വ​ഴി ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ന്നു.
കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് ക്ല​സ്റ്റ​ര്‍ കെ​യ​ര്‍ ഒ​രു​ക്കും. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ​യോ​ടു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ, നി​ല​വി​ലു​ള്ള ലാ​ര്‍​ജ് ക്ല​സ്റ്റ​റു​ക​ളാ​യ ഒ​ള​വ​ണ്ണ, വ​ട​ക​ര, നാ​ദാ​പു​രം, ഏ​റാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഒ​ള​വ​ണ്ണ​യി​ല്‍ 90 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 23 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വ​ട​ക​ര​യി​ല്‍ 78 രോ​ഗി​ക​ളി​ല്‍ ഒ​ന്‍​പ​ത് പേ​രും നാ​ദാ​പു​ര​ത്ത് 66 പേ​രി​ല്‍ എ​ട്ടു​പേ​രും ഏ​റാ​മ​ല​യി​ല്‍ 61 പേ​രി​ല്‍ 13 പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മു​ന്‍​പ് ലാ​ര്‍​ജ് ക്ല​സ്റ്റ​റാ​യി​രു​ന്ന തൂ​ണേ​രി​യി​ല്‍ മു​ഴു​വ​ന്‍ പേ​ര്‍​ക്കും രോ​ഗം ഭേ​ദ​മാ​യി​രു​ന്നു. ആ​ദ്യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു​മു​ത​ല്‍ ക്ര​മാ​നു​ഗ​ത​മാ​യാ​ണ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു.
സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന അ​പൂ​ര്‍​വം ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് കോ​ഴി​ക്കോ​ട്. ഒ​രു​ദി​വ​സം പ​രി​ശോ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 5000 വ​രെ ആ​ണ്. ക്ല​സ്റ്റ​റു​ക​ളി​ല്‍ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ പേ​രെ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി. കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച് ആ​ളു​ക​ളെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ല്‍ രോ​ഗി​ക​ള്‍ കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി കൊ​ണ്ട് ടെ​സ്റ്റിം​ഗ് വി​പു​ല​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ലം​ഘ​നം ക​ണ്ടാ​ല്‍ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​നും വി​വി​ധ സ്‌​ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു.
വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 118 സ്‌​ക്വാ​ഡു​ക​ളും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10 ക്യു​ക്ക് റെ​സ്പോ​ണ്‍​സ് ടീ​മും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള കേ​സു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ഓ​രോ കേ​സും അ​വ​രു​ടെ പ്രാ​ഥ​മി​ക, ദ്വി​തീ​യ കോ​ണ്‍​ടാ​ക്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ താ​ലൂ​ക്ക് ലെ​വ​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രേ​യും ക്ല​സ്റ്റ​ര്‍ ലെ​വ​ല്‍ ക​മാ​ന്‍​ഡ​ര്‍​മാ​രെ​യും നി​യ​മി​ച്ചു. വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ ആ​ര്‍​ആ​ര്‍​ടി പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പു​റ​മേ ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി. എ​ര​ഞ്ഞി​പ്പാ​ലം ഇ​ഖ്റ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍, മ​ലാ​പ​റ​മ്പ് ഇ​ഖ്‌​റ പു​തി​യ ബ്ലോ​ക്ക്, ഉ​ള്ളി​യേ​രി എം​എം​സി ആ​ശു​പ​ത്രി ന​ഴ്സിം​ഗ് കോ​ള​ജ് ബ്ലോ​ക്ക്, മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ഴ്സിം​ഗ് ഹോ​സ്റ്റ​ല്‍ ബ്ലോ​ക്ക്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പി​എം​എ​സ്എ​സ് വൈ ​ബി​ല്‍​ഡിം​ഗ് എ​ന്നി​വ​യും ചി​കി​ത്സ​യ്ക്കാ​യി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണ്.