മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം ര​ണ്ടുത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കുമെന്ന്
Wednesday, August 12, 2020 11:56 PM IST
പേ​രാ​മ്പ്ര: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​ത് ര​ണ്ടു ത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്ക​ലാ​കു​മെ​ന്നു സം​യു​ക്ത ക​ർ​ഷ​ക സം​രം​ക്ഷ​ണ സ​മി​തി​യു​ടെ ജി​ല്ലാ​ത​ല നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൗ​ര​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​രം​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന ഇന്ത്യൻ ഭ​ര​ണ ഘ​ട​ന​യു​ടെ അ​നു​ശാ​സ​നം ഇ​പ്പോ​ൾ ത​ന്നെ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. പ​രി​സ്ഥി​തി​ലോ​ല നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കു​മാ​യി വ്യ​ത്യ​സ്ത നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ര​ണ്ടു ത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കും. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ അ​വ​രു​ടെ കൃ​ഷി​ഭൂ​മി​യി​ലാ​ണു ജീ​വി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ഷി​യും താ​മ​സ​വും ര​ണ്ടി​ട​ത്താ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ സ​ർ​ക്കാ​രു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ​രി​സ്ഥി​തി ലോ​ല നി​യ​മം ഇ​വി​ടെ പ്രാ​യോ​ഗി​ക​മ​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ളേ​ക്കാ​ൾ വി​ല പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണം. വ​ന്യ​മൃ​ഗ സം​രം​ക്ഷ​ണ​ത്തി​നു സ്ഥ​ലം ആ​വ​ശ്യ​മെ​ങ്കി​ൽ നി​ർ​ദ്ദി​ഷ്ട 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​മി ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നു മാ​ർ​ക്ക​റ്റ് വി​ല ന​ൽ​കി ഏ​റ്റെ​ടു​ക്ക​ണം. ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച് സ്വ​ന്തം മ​ണ്ണി​ൽ ജീ​വി​ക്കാ​നു​ള്ള ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റു​ക​ൾ​ക്കു ഭൂ​ഷ​ണ​മ​ല്ലെ​ന്നു സ​മി​തി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം വി​ല​യി​രു​ത്തി. ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ജോ​ർ​ജ് കും​ബ്ലാ​നി, ട്ര​ഷ​റ​ർ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ആ​വ​ള ഹ​മീ​ദ്, ഒ.​ഡി. തോ​മ​സ്, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജു എം. ​ജോ​ർ​ജ്, കൂ​രാ​ച്ചു​ണ്ട് ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ്, ച​ക്കി​ട്ട​പാ​റ ചെ​യ​ർ​മാ​ൻ വി​നീ​ത് പ​രു​ത്തി​പ്പാ​റ, മ​രു​തോ​ങ്ക​ര ചെ​യ​ർ​മാ​ൻ പി.​ടി. ജോ​സ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​ബു കൂ​നം​ത​ടം, സെ​മി​ലി സു​നി​ൽ, മാ​ത്യു തേ​ര​കം, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, തോ​മ​സ് ആ​ന​ത്താ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.