ക​റ​ൻ​സി​യി​ലൂ​ടെ കോ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ഉ​പ​ക​ര​ണ​വു​മാ​യി എ​ൻ​ജി. വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 12, 2020 11:54 PM IST
മു​ക്കം: ക​റ​ൻ​സി കൈ ​മാ​റ്റ​ത്തി​ലൂ​ടെ കോ​വി​ഡ് പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ത​ട​യു​ന്ന ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ. ക​ള​ൻ​തോ​ട് കെ​എം​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ടി. ​ആ​ദ​ർ​ശ്, ഫി​നു മു​ഹ​മ്മ​ദ്, ര​ണ്ടാം വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​കാ​ശ്, അ​ജ​യ്, ഒ​ന്നാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ജാ​ബി​ർ എ​ന്നി​വ​രാ​ണ് 'ക​റ​ൻ​സി ഡി​സി​ൻ​ഫെ​ക്ട​ർ' എ​ന്ന ഉ​പ​ക​ര​ണം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

ക​ട​ക​ളി​ലും ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങു​മ്പോ​ഴും തി​രി​കെ ന​ൽ​കു​മ്പോ​ഴും വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ് ഈ ​ഭാ​വി എ​ൻ​ജി​നി​യ​ർ​മാ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. നി​ല​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കൈ​യു​റ​ക​ൾ ധ​രി​ച്ചാ​ണ് ക​റ​ൻ​സി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ സ​മ്പ​ർ​ക്ക വ്യാ​പ​ന​വും ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഉ​പ​ക​ര​ണം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ക​റ​ൻ​സി കൈ​മാ​റ്റ​ത്തി​ലൂ​ടെ കോ​വി​ഡ് പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​യ​ത്. ക​റ​ൻ​സി ഡി​സി​ൻ​ഫെ​ക്ട​ർ എ​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന നോ​ട്ടു​ക​ളു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​ൾ​ട്രാ​വ​യ​ല​റ്റ്‌ ര​ശ്മി​ക​ൾ ഏ​കീ​ക​രി​പ്പി​ച്ച് അ​ഞ്ച് സെ​ക്ക​ൻ​ഡി​ന​കം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​താ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഉ​പ​ക​ര​ണം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കു​വാ​ൻ ഏ​തെ​ങ്കി​ലും ക​മ്പ​നി​ക​ൾ മു​ന്നോ​ട്ടു​വ​രി​ക​യാ​ണെ​ങ്കി​ൽ ഇ​തി​ന്‍റെ എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.