മു​ള​വ​ട്ടം​ക്ക​ട​വ് - പൊ​റാ​ളി കു​രി​ശു​പ​ള്ളി റോ​ഡ് അ​പ​ക​ട​നി​ല​യി​ൽ
Monday, August 10, 2020 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ മു​ള​വ​ട്ടം​ക്ക​ട​വ് - പൊ​റാ​ളി കു​രി​ശു​പ​ള്ളി റോ​ഡ് ഇ​ടി​ഞ്ഞ് അ​പ​ക​ട​നി​ല​യി​ൽ . റോ​ഡി​ന്‍റെ ഓ​ഞ്ഞി​ൽ ഭാ​ഗ​ത്ത് താ​ഴ്ച​യു​ള്ള തോ​ടി​നോ​ട് ചേ​ർ​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് അ​ട​ക്കം പ​ത്ത് മീ​റ്റ​റി​ലേ​റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ് ത​ക​ർ​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാന്‌ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ച​ക്കി​ട്ട​പാ​റ, ചെ​മ്പ്ര ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ കൂ​ടാ​തെ കോ​ഴി​ക്കോ​ടി​ന് യാ​ത്ര ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.

കൊ​റോ​ണ ബാ​ധി​ത​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്: ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എസ്.സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രെ ഒ​റ്റ​പെ​ടു​ത്താ​നോ ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ പെ​രു​മാ​റാ​നോ ഒ​രു കാ​ര​ണ​വ​ശാ​ലും പാ​ടി​ല്ല. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് ഒ​ട്ടും ആ​ശ്വാ​സ​ക​ര​മ​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ഒ​രു കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​ട്ടു​ണ്ട്.