ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കു​ന്നു
Sunday, August 9, 2020 11:50 PM IST
കൂ​രാ​ച്ചു​ണ്ട് : ക​ഴി​ഞ്ഞ ദി​വ​സം ക​ക്ക​യം വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഡാം ​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു.​റോ​ഡ് പാ​ടെ ത​ക​ർ​ന്ന ഏ​ഴാം പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ ത​ട​സം നീ​ങ്ങി​യി​ട്ടു​ണ്ട്. എ​ങ്കി​ലും ഡാം ​സൈ​റ്റ് മേ​ഖ​യി​ലേ​ക്കു​ള്ള ബി​വി​സി, ക​ക്ക​യം വാ​ലി തു​ട​ങ്ങി​യ നാ​ലോ​ളം ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ​ണി പൂ​ര്‍​ണ​മാ​യും ന​ട​ത്തി ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ ഡാം ​സൈ റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.​
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ന്ത​പു​രം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ,വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, വാ​ർ​ഡ് മെ​മ്പ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, മെ​മ്പ​ർ​മാ​രാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, സ​രീ​ഷ് ഹ​രി​ദാ​സ്, ജോ​സ് വെ​ളി​യ​ത്ത്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.