ക​ട്ടി​പ്പാ​റ പ​ത്ത് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, August 8, 2020 11:03 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ എ​ട്ട് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.
അ​മ​രാ​ട്, താ​ഴ്വാ​രം, ച​മ​ല്‍, ചു​ണ്ട​ന്‍​കു​ഴി, ക​ന്നൂ​ട്ടി​പ്പാ​റ, കോ​ളി​ക്ക​ല്‍, വ​ട​ക്കു​മു​റി, വെ​ട്ടി ഒ​ഴി​ഞ്ഞ തോ​ട്ടം, ചെ​മ്പ്ര​കു​ണ്ട, ക​ട്ടി​പ്പാ​റ എ​ന്നീ വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ​ത്. ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.