കോ​വി​ഡ് ചി​കി​ത്സാ വി​ഭാ​ഗം ഒ​രു​ക്കാ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം
Wednesday, August 5, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ പോ​ലെ ത​ന്നെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പൂ​ര്‍​ണ​മാ​യും സ​ജ്ജ​മാ​വ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​ദേ​ശി​ച്ചു.​സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​പ്രാ​യ​മാ​യ​വ​രേ​യും മ​റ്റ് അ​സു​ഖ​മു​ള്ള​വ​രേ​യും കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
കോ​വി​ഡ് ചി​കി​ത്സ​യ്ക്കും ടെ​സ്റ്റി​നും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫീ​സ് നി​ര​ക്കി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക​ള്‍ ത​യ്യാ​റാ​വ​ണം.
754 കോ​വി​ഡ് രോ​ഗി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​യി​ട്ടു​ണ്ട്.1642 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. മൂ​വാ​യി​ര​ത്തോ​ളം ടെ​സ്റ്റു​ക​ള്‍ ഇ​പ്പോ​ള്‍ ദി​നം​പ്ര​തി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് 4,000 ആ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
593 ബെ​ഡ് സൗ​ക​ര്യം കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​വ​ച്ച​താ​യി വി​വി​ധ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.399 ഐ​സി​യു ബെ​ഡു​ക​ള്‍ ഉ​ള്ള​തി​ല്‍ 99 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.