അ​പാ​ക​ത പ​രി​ഹ​രി​ക്കാ​തെ ഫ​ണ്ട് ന​ൽ​കാ​ൻ നീ​ക്ക​മെ​ന്ന്
Monday, July 13, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: റോ​ഡ് ന​വീ​ക​ര​ണത്തിൽ അ​പാ​ക​ത നി​ല​നി​ൽ​ക്കെ ക​രാ​റു​കാ​ര​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബി​ല്ല് എ​ഴു​തി​ന​ൽ​കാ​ൻ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് എ​ൻ​സി​പി കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ആ​രോ​പി​ച്ചു. 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡാ​യ കേ​ളോ​ത്തു​വ​യ​ൽ - പ​ള്ളി​ക്കു​ന്ന് റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്ന​ത്.
ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റോ​ഡ് പ​രി​ശോ​ധ ന​ട​ത്തി​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യും അ​പാ​ക​ത പ​രി​ഹ​രി​ച്ചും മാ​ത്ര​മെ ബി​ല്ല് ന​ൽ​കാ​വൂ എ​ന്ന് കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​ർ​ക്കും മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി, ഡി​ഡി​പി, ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്കും നി​വേ​ദ​നം അ​യ​ച്ച​താ​യും ഒ.​ഡി. തോ​മ​സ് പ​റ​ഞ്ഞു.