ഫല​വൃ​ക്ഷ തോ​ട്ടം ന​ശി​പ്പി​ച്ചു
Saturday, July 11, 2020 11:54 PM IST
മു​ക്കം: ഫ​ല​വൃ​ക്ഷ തോ​ട്ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. മു​ക്കം ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ കൊ​ല്ലേ​റ്റ തോ​ട്ട​പ​റ​മ്പി​ലെ 75 സെ​ന്‍റ് സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത് .നോ​ർ​ത്ത് കാ​ര​ശേ​രി സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​കൃ​ഷി​യി​ടം. റ​മ്പൂ​ട്ടാ​ൻ, സ്റ്റാ​ർ ഫ്രൂ​ട്ട്, ഒ​ട്ടു​മാ​വ്, മാ​ങ്കോ​സ്റ്റീ​ൻ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്.