എ​സ്എ​സ്എ​ൽ​സി: വിദ്യാർഥികളെ അ​നു​മോ​ദി​ച്ചു
Saturday, July 4, 2020 11:35 PM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ പ്ര​ദേ​ശ​ത്തു​നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ വിദ്യാർഥികളെ മു​സ്‌​ലിം​ലീ​ഗ് പു​ന്ന​ക്ക​ൽ ശാ​ഖ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് ഉപഹാരവും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. കോ​വി​ഡി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ ത​ള​രാ​തെ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് മേ​ലാ​നി​ക്കു​ന്ന​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​സ്ത​ഫ ക​മാ​ൽ, കോ​യ പു​തു​വ​യ​ൽ, ഷം​സു കീ​ഴ​പാ​ട്ട്, ജൗ​ഹ​ർ പു​ളി​യ​ക്കോ​ട്, അ​ബു വ​ര​ടാ​യി, ഇ.​കെ. റി​സ്വാ​ൻ, ജോ​സ് അ​റ​ക്ക​ൽ, അ​ബ്ബാ​സ് കൊ​ട്ടാ​ര​ത്തി​ൽ, ഷം​നാ​ദ് കീ​ഴ​പാ​ട്ട്, റ​ഹീം വാ​രി​യ​തൊ​ടി, റ​സാ​ഖ് കീ​ഴ​പ്പാ​ട്ട്, സു​ഹ​റ പു​തു​വ​യ​ലി​ൽ, സാ​ജി​ദ കീ​ഴ​പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.